മൃഗാശുപത്രി കോംപൗണ്ടില്‍ പഞ്ചായത്ത് മാലിന്യം തള്ളി
പന്മന: സര്‍ക്കാര്‍ മൃഗാശുപത്രി കോംപൗണ്ടില്‍ പന്മന പഞ്ചായത്ത് അധികൃതര്‍ മാലിന്യം തള്ളി. മാലിന്യം തള്ളാന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ മൃഗാശുപത്രി കോംപൗണ്ടില്‍ തള്ളിയതെന്ന് ആക്ഷേപമുണ്ട്.
പകര്‍ച്ചവ്യാധികളെയും മറ്റും പ്രതിരോധിക്കാന്‍ തദേശ സ്ഥാപനങ്ങള്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോള്‍ തന്നെയ്യാണ് പഞ്ചായത്തിന്റെ ഇത്തരം നടപടി എന്നതും ശ്രദ്ധേയമാണ്. ദിനംപ്രതി നിരവധി മൃഗങ്ങളെയാണ് ചികിത്സ ആവശ്യങ്ങള്‍ക്കായി മൃഗാശുപത്രി കോംപൗണ്ടില്‍ എത്തിക്കുന്നത്. മൃഗങ്ങളുടെ ഉള്ളില്‍ ഇത്തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ചെന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളടക്കം മരണം തന്നെ സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.
അതേസമയം പഞ്ചായത്ത് മുന്‍പ് മാലിന്യം തള്ളിയ സ്ഥലത്ത് പഞ്ചായത്തിന്റെ തന്നെ ഷോപ്പിങ് കോപ്ലക്സ് നിര്‍മാണം നടക്കുന്നതിനാല്‍ താല്‍ക്കാലികമായി മാലിന്യം മൃഗാശുപത്രി കോംപൗണ്ടില്‍ തള്ളിയതാണെന്നും രണ്ടുമാസം കൂടുമ്പോള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം റീസൈക്ലിങ് കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."