HOME
DETAILS
MAL
ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കില്ല: സമിതി
backup
August 09 2017 | 02:08 AM
കോഴിക്കോട്: ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ബഹിഷ്കരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ബഹിഷ്കരിച്ച് ആയിരക്കണക്കിനു വരുന്ന വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കാന്‍ സമിതി ആഗ്രഹിക്കുന്നില്ല. എന്നാല്‍ കമ്പനി കമ്മിഷന് ന്യായമായും വര്‍ധിപ്പിക്കണം.
ഏകോപന സമിതിയുടെ ബഹിഷ്കരണ പ്രഖ്യാപനം കമ്പനിയില്‍ നിന്ന് വന്‍തുക കൈപ്പറ്റാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ പെപ്സി കമ്പനിക്കെതിരേ പ്രഖ്യാപിച്ച ബഹിഷ്കരണം അഞ്ചു കോടി രൂപ കൈപ്പറ്റിയാണ് പിന്‍വലിച്ചതെന്നും ഇതിനുള്ള വ്യക്തമായ തെളിവ് കിട്ടിയാലുടന്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."