HOME
DETAILS
MAL
മണക്കടവ് -ചീക്കാട് റോഡ് തകര്‍ച്ചയില്‍
backup
December 20 2018 | 04:12 AM
ആലക്കോട്: കുടിയേറ്റപാതയായ മണക്കടവ്-ചീക്കാട് റോഡ് തകര്‍ന്നു. ചീക്കാട് ഭാഗത്താണ് റോഡ് കൂടുതലായും തകര്‍ന്നത്. കുത്തനെ ചെരിവും കൊടുംവളവുകളുമുള്ള ഈ റോഡ് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനു പുറമെയാണ് റോഡ് തകര്‍ച്ച.
ബസുകളുള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്. തീര്‍ഥാടന പള്ളിയായ ചീക്കാട് ഉണ്ണിമിശിഹ പള്ളിയിലേക്കും ചീക്കാട് ദേവീക്ഷേത്രത്തിലേക്കുമുള്ള റോഡായതിനാല്‍ നൂറുകണക്കിനു ഭക്തരും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."