HOME
DETAILS
MAL
പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരേ കേസ്
backup
December 20 2018 | 04:12 AM
തളിപ്പറമ്പ്: സൗന്ദര്യമില്ലെന്ന് പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമെതിരേ കേസെടുത്തു. വിളയാങ്കോട് സ്വദേശി കെ.പി ശ്രീജിത്ത്, മാതാവ് ശാരദ, പിതാവ് ചന്ദ്രന് എന്നിവര്‍ക്കെതിരേയാണ് പരിയാരം പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ഏപ്രില്‍ 11നാണ് വിദേശത്ത് ജോലി ചെയ്യുന്ന ശ്രീജിത്ത് കുറ്റൂര്‍ സ്വദേശിനിയായ 22 കാരിയെ വിവാഹം കഴിച്ചത്. പിന്നീട് സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടില്‍ പോകാന്‍ അനുവദിക്കാതിരിക്കുകയും ഭക്ഷണം നല്‍കാതെ ബുദ്ധിമുട്ടിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."