ഇന്ത്യയുമായുള്ള തൊഴില്‍ സഹകരണ കരാറിന് സഊദി മന്ത്രിസഭയുടെ അംഗീകാരം
റിയാദ്: ഇന്ത്യയുമായുള്ള തൊഴില്‍ സഹകരണ കരാറിന് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. സഊദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ അധ്യക്ഷതയില്‍ തലസ്ഥാന നഗരിയിലെ രാജ കൊട്ടാരത്തില്‍ തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നേരത്തെ ഒപ്പുവച്ച കരാറിന് അംഗീകാരം നല്‍കിയത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിദേശ പര്യാടനത്തിലായതിനാല്‍ കിരീടാവകാശിയാണ് അധ്യക്ഷത വഹിച്ചത്. പുതിയ തൊഴില്‍ സഹകരണ കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് പുതിയ കരാര്‍ ഉപകരിക്കുകയെന്നാണ് കരുതുന്നത്.
2017 മെയ് മാസം 23 നാണു തൊഴില്‍ സഹകരണ കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നത്. സഊദി തൊഴില്‍ മന്ത്രാലയവും ഇന്ത്യന്‍ വിദേശകാര്യാ മന്ത്രാലയവുമാണ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. തൊഴില്‍ സഹകരണ ധാരണക്ക് കഴിഞ്ഞ ഏപ്രിലില്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശയെ തുടര്‍ന്നാണ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നു ഇരു രാജ്യങ്ങളും ഏര്‍പ്പെട്ട കരാറിനാണ് ഇപ്പോള്‍ സഊദി മന്ത്രി സഭ അംഗീകാരം നല്‍കിയത്. ഇതോടെ കരാറിന് അന്തിമ അംഗീകാരമാണ് ലഭിച്ചതെന്നു സഊദി തൊഴില്‍ സാമൂഹിക ക്ഷേമമന്ത്രി ഡോ: അലി അല്‍ ഗഫീസ് പറഞ്ഞു. മന്ത്രിസഭ അംഗീകാരത്തിന്റെ ഭാഗമായി പ്രത്യേക രാജവിജ്ഞാപനം പുറത്തിറക്കിയതായും തീരുമാനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."