HOME
DETAILS
MAL
സാക്ഷിപ്പട്ടികയില്‍ ജഡ്ജിയും: അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി
backup
August 09 2017 | 22:08 PM
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍നിന്ന് മാറ്റിയേക്കും.
കേസിലെ 111ാം സാക്ഷിയായതിനാല്‍ ജഡ്ജി ജോണി സെബാസ്റ്റ്യന്‍ കേസ് വാദം കേള്‍ക്കുന്നതില്‍നിന്നു പിന്മാറി. ഇതേ തുടര്‍ന്നാണ് വാദം മറ്റൊരു കോടതിയിലേക്ക് മാറ്റുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ജഡ്ജി സാക്ഷിയായ വിവരം അറിയുന്നത്. തുടര്‍ന്ന് തുറന്ന കോടതിയില്‍ ഈ കേസിലെ വാദം കേള്‍ക്കാനാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
മുന്‍പ് എറണാകുളം മജിസ്ട്രേറ്റായിരുന്നപ്പോള്‍ കേസിലെ സാക്ഷിയായ കോട്ടയം ബി.സി.എം കോളജ് അധ്യാപികയായ ത്രേസ്യാമ്മയുടെ രഹസ്യ മൊഴി ജഡ്ജി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജഡ്ജി സാക്ഷിയായി മാറിയത്. കേസ് നാളെ പരിഗണിക്കുന്നതിലേക്ക് മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."