കിണര്‍ ഇടിഞ്ഞുതാഴ്ന്നു; കുടിവെള്ളത്തിന് നെട്ടോട്ടം
തരുവണ: ആശ്രയിച്ചിരുന്ന കിണര്‍ കാലവര്‍ഷത്തില്‍ ഇടിഞ്ഞുതാഴ്ന്നതോടെ കുടിവെള്ളം മുട്ടി കരിങ്ങാരി-കാപ്പുകുന്ന് കോളനി. കോളനിയിലെ ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കിണറാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ അരക്കിലോമീറ്ററോളം നടന്ന് വയലുകളിലെ കേണികളില്‍ നിന്ന് തലച്ചുമടായാണ് കോളനിക്കാന് നിലവില്‍ വെള്ളം ശേഖരിക്കുന്നത്. അതിവര്‍ഷവും പ്രളയവും കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും കിണര്‍ നന്നാക്കാന്‍ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
അതിവര്‍ഷത്തില്‍ ജില്ലയില്‍ നിരവധി കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. എന്നാല്‍ കിണറിടിഞ്ഞ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പോലും അധികൃതര്‍ എത്തിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇടിഞ്ഞുതാഴ്ന്ന കിണറ്റിലെ മണ്ണു നീക്കി റിങ്ങിറക്കി കിണര്‍ ഉപയോഗ യോഗ്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."