HOME
DETAILS
MAL
മോദിയുടേത് കൂടുതല്‍ സംസാരവും കുറഞ്ഞ പ്രവൃത്തിയും: എന്‍.സി.പി
backup
August 10 2017 | 03:08 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എന്‍.സി.പി രംഗത്ത്. മോദി വലിയ വായില്‍ പ്രസംഗിക്കുകയും എന്നാല്‍, പ്രവൃത്തികള്‍ വളരെ കുറവാണെന്നുമാണ് വിമര്‍ശനം. അദ്ദേഹത്തിന് പ്രസംഗിക്കാന്‍ മാത്രമേ കഴിയൂ.
നമ്മുടെ രാജ്യം നിരവധി പ്രശ്നങ്ങളാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഇക്കാര്യത്തില്‍ മോദി എന്താണ് സംസാരിച്ചതെന്നും എന്‍.സി.പി നേതാവ് മജീദ് മേമന് ചോദിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ മോദിയോ കേന്ദ്ര സര്‍ക്കാരോ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗിക്കുകയല്ലാതെ മോദി എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."