ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു
കല്‍പ്പറ്റ: ജില്ലാ ആസൂത്രണസമിതി യോഗം ചെയര്‍പേഴ്‌സണ്‍ ടി ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റിലെ ആസൂത്രണഭവനില്‍ ചേര്‍ന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ ഭേദഗതിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായുളള മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിയുടെ മുന്നൊരുക്കങ്ങളും എ.ബി.സി പദ്ധതിയുടെ നിലവിലെ സ്ഥിതിയും അവലോകനം ചെയ്തു.
ഹരിത കേരളം മിഷന്റെ ഭാഗമായുള്ള മാലിന്യത്തില്‍ നിന്നുള്ള സ്വതന്ത്ര്യ പ്രഖ്യാപനത്തിന് മുന്നോടയായുളള പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ശുചിത്വ മിഷന്‍ യോഗത്തില്‍ അറിയിച്ചു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വെയും ഗൃഹസന്ദര്‍ശനവും പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. എ.ബി.സിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വെറ്ററിനറി സര്‍ജന്‍ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."