പുറത്തീല്‍ ആണ്ടുനേര്‍ച്ച സമാപിച്ചു
വാരം: രണ്ടുദിവസങ്ങളിലായി നടന്നുവന്ന പുറത്തീല്‍ അബ്ദുല്‍ ഖാദിര്‍ സാനീ(റ)യുടെ 455ാം ആണ്ടുനേര്‍ച്ച സമാപിച്ചു. ചൊവ്വാഴ്ച മഖാം സിയാറത്തോടെയാണു നേര്‍ച്ച ആരംഭിച്ചത്. ഇന്നലെ മൗലീദ് പാരായണവും ദുആ മജ്‌ലിസും നടന്നു. പുറത്തീല്‍ ശൈഖ് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പാരമ്പര്യത്തിലധിഷ്ടിതമായി പ്രത്യേക ചിട്ടയോടെ നൂറ്റാണ്ടുകളായി നടന്നുവരുന്ന നേര്‍ച്ചയില്‍ പങ്കെടുക്കാനായി ആയിരക്കണക്കിനു വിശ്വാസികളെത്തി. സമാപന ദിവസമായ ഇന്നലെ രാത്രി വൈകിയും അന്നദാനം തുടര്‍ന്നു. 500 വര്‍ഷങ്ങള്‍ക്കു മുമ്പ് യമനില്‍ നിന്ന് ഇസ്‌ലാമിക പ്രചാരണത്തിനെത്തിയ ശൈഖ് താമസിച്ച പുറത്തീല്‍ പുതിയകത്ത് തറവാട്ടില്‍ കുടുംബങ്ങളുടെ സംഗമം ഇന്ന് ഉച്ചയ്ക്കു നടക്കും. പുറത്തീല്‍ മീര്‍ഖാത്തുല്‍ ഇസ്‌ലാം കമ്മിറ്റിയും പുറത്തീല്‍ ശൈഖ് കുടുംബവും സംയുക്തമായാണു നേര്‍ച്ചയ്ക്കു നേതൃത്വം നല്‍കിവരുന്നത്. ഭാരവാഹികളായ ടി.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്‍ഖാദിര്‍ ഹാജി, എം. മുസമ്മില്‍, എം. മുഹമ്മദലി, വി.പി അഹ്മദ്, നാസര്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."