HOME
DETAILS

ബി.ജെ.പിയില്‍ കൂട്ടരാജി

  
backup
December 21, 2018 | 9:11 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-2

 

തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ സമരം ചെയ്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് കൂട്ടരാജി. തലസ്ഥാനത്ത് ആയിരത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കാസര്‍കോട്, ഇടുക്കി തുടങ്ങി കേരളത്തിലുടനീളം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍ അടക്കം മൂന്നു നേതാക്കള്‍ ഇന്നലെ സി.പി.എമ്മിലേക്ക് തിരിച്ചുവന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ഗിരിജാകുമാരിയുടെ ഭര്‍ത്താവാണ് കൃഷ്ണകുമാര്‍. വെള്ളനാട് പഞ്ചായത്തിലെ ബി.ജെ.പി വൈസ്പ്രസിഡന്റ് വെള്ളനാട് സുകുമാരന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരാണ് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മറ്റുള്ളവര്‍. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളോടൊപ്പം നിരവധി ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇതുസംബന്ധിച്ചു വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കും. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മനംമടുത്താണ് രാജി. ബി.ജെ.പിയിലൂടെ ആര്‍.എസ്.എസ് നിലപാട് അടിച്ചേല്‍പ്പിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. പല തീരുമാനങ്ങളും ജനാധിപത്യപരമായല്ല നടപ്പാക്കുന്നത്.
കോര്‍ കമ്മിറ്റി ചേര്‍ന്ന് സംഘത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാന്‍ തനിക്കായിട്ടുണ്ട്. അവിടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും വോട്ടെടുപ്പിലൂടെയാണ്. ഇവിടെ അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നില്ല. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  8 days ago