അഴിമതിക്കേസില്‍ ഉടനടി നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ അഴിമതിയാരോപണങ്ങള്‍ ഉയരുന്ന ഇക്കാലത്ത് അഴിമതിക്കേസില്‍ ഉടനടി നടപടിയെടുക്കാനുള്ള സമ്പൂര്‍ണ അധികാരം എസ്.പി, ഡിവൈ.എസ്.പി റാങ്കിലുള്ളവര്‍ക്ക് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സത്യസന്ധരായ ഉദ്യോഗസ്ഥരെയും നേതാക്കളെയും കുടുക്കാന്‍ ദുഷ്ടലാക്കോടെ നല്‍കുന്ന പരാതികളില്‍നിന്ന് ഇക്കൂട്ടരെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍ കേസുകളിലെന്നപോലെ അഴിമതിക്കേസുകളില്‍ ഉടനടി എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല.
വസ്തുതകള്‍ പരിശോധിച്ച് പരാതി വ്യാജമാണോ എന്നറിയണം. ഇതിനായാണ് ത്വരിതാന്വേഷണവും കോണ്‍ഫിഡന്‍ഷ്യല്‍ അന്വേഷണവും പ്രാഥമികാന്വേഷണവുമൊക്കെ നടത്തുന്നത്. ഇങ്ങനെ അന്വേഷണം നടത്തി ലഭിക്കുന്ന വിവരങ്ങള്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൂടുതല്‍ വസ്തുതകള്‍ ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതു നിര്‍ദേശിക്കും.
വിജിലന്‍സ് ത്വരിതാന്വേഷണത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന ഉത്തരവിനെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."