HOME
DETAILS

കൊപ്പത്ത് വീണ്ടും വന്‍ കുഴല്‍പ്പണവേട്ട: 48 ലക്ഷം പിടികൂടി

  
backup
December 22, 2018 | 3:05 AM

%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95

കൊപ്പം: കാറില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്ന 48 ലക്ഷം രൂപയുടെ കുഴല്‍പ്പണം കൊപ്പത്ത് പിടികൂടി. സംഭവത്തില്‍ പുലാമന്തോളില്‍ വാടകക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി പട്ടോല വീട്ടില്‍ വിജയകുമാര്‍ (36), നാട്യമംഗലം പള്ളിയാലില്‍ മുഹമ്മദലി (23) എന്നിവരെ കൊപ്പം എസ്. ഐ എം. ബി രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്. പി കെ. മുരളീധരന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
വെളളിയാഴ്ച രാവിലെ കൊപ്പം ടൗണില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരില്‍ നിന്നും പുലാമന്തോളിലേക്ക് കൊണ്ടു വരികയായിരുന്നു പണം. കാറിന്റെ മുന്‍ സീറ്റിലെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. 500 ന്റെയും 2000 ത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്ത്. പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പരിശോധന സംഘത്തില്‍ എസ്.ഐക്ക് പുറമേ അഡിഷണല്‍ എസ്.ഐ.രാമകൃഷ്ണന്‍, എ.എസ്.ഐ. അരവിന്ദാക്ഷന്‍, എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ.മാരായ റിനുമോഹന്‍, കലാധരന്‍, ശിവദാസ്, ഉണ്ണികൃഷ്ണന്‍, റൈജു, വനിത സി.പി.ഒ.സജിത എന്നിവരും ഉണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ മൂന്നാംതവണയാണ് കൊപ്പം സ്റ്റേഷന്‍ പരിധിയില്‍ നിന്നും കുഴല്‍പ്പണം പിടികൂടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  3 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  3 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  3 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  3 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  3 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  3 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  3 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  3 days ago