റഷ്യന്‍ നിരീക്ഷണ വിമാനം പെന്റഗണില്‍
ന്യൂയോര്‍ക്ക്: റഷ്യന്‍ വ്യോമസേനയുടെ നിരീക്ഷണ വിമാനം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍.
യു.എസ് അധികൃതരാണ് നിരീക്ഷണവിമാനത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പെന്റഗണിനു മുകളിലും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലുമാണ് റഷ്യന്‍ നിരീക്ഷണവിമാനം പറന്നത്. റഷ്യന്‍ വ്യോമസേനയുടെ ടുപോലേവ് ടു 154 എയര്‍ക്രാഫ്റ്റ് ബുധനാഴ്ചയാണ് പെന്റഗണിന് മുകളിലൂടെ പറന്നത്. രാവിലെ 11 മണിക്കും മൂന്നുമണിക്കുമിടയിലാണ് വിമാനം പറന്നത്. വിമാനത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അമേരിക്കയും റഷ്യയുമുള്‍പ്പടെ മറ്റ് 32 രാജ്യങ്ങള്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ആയുധങ്ങള്‍ വഹിക്കാത്ത വിമാനങ്ങള്‍ നിരീക്ഷണത്തിനായി പറത്താമെന്ന് വ്യവസ്ഥയുണ്ട്. വ്യവസ്ഥയില്‍ ഒപ്പിട്ട 32 രാജ്യങ്ങള്‍ക്കാണ് പരസ്പരം ഇത്തരത്തില്‍ നിരീക്ഷണത്തിനായി വിമാനം ഉപയോഗിക്കാനാകുക. അതേസമയം റഷ്യ ഈ ഉടമ്പടിയെ ഉപയോഗപ്പെടുത്തുകയാണെന്ന് യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ വിന്‍സെന്റ് സ്റ്റുവാര്‍ട്ട് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."