മുന്‍ഗണനാ പട്ടിക; 15,000 പേര്‍ 'കടക്ക് പുറത്ത് '
കോഴിക്കോട്: ജില്ലയില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരായ 15,000 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതില്‍ 6,500 പേര്‍ സ്വയം ഒഴിവായവരാണ്. 8,500 പേരെ പരിശോധനയില്‍ കണ്ടെത്തിയാണ് ഒഴിവാക്കിയത്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊടുവള്ളി, കൂടരഞ്ഞി പഞ്ചായത്തുകളിലായി നടത്തിയ റെയ്ഡില്‍ അനര്‍ഹമായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട 20 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു.
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെട്ട സംഘം കുന്ദമംഗലം പഞ്ചായത്തില്‍ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം എന്നീ സ്ഥലങ്ങളില്‍ പരിശോധന നടത്തി. 1,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടും നാലുചക്ര വാഹനവും സ്വന്തമായുള്ള 15 കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളതായും മുന്‍ഗണനേതര സബ്‌സിഡി ആനകൂല്യങ്ങളും അനധികൃതമായി കൈപ്പറ്റുന്നതായും കണ്ടെത്തി. ഇവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ യു.വി അബ്ദുല്‍ ഖാദര്‍, കെ. സുധീര്‍, രമേഷ് കുമാര്‍, എസ്. ലളിതാഭായ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ഇതുവരെ ജില്ലയില്‍ 96 ശതമാനം വിതരണം നടത്തിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."