സൗജന്യ നിയമസഹായം: ലീഗല്‍ സര്‍വിസ് അതോറിറ്റി സ്റ്റാളില്‍ തിരക്കേറുന്നു
അമ്പലവയല്‍: അന്താരാഷ്ട്ര ചക്കമഹോത്സവത്തോട് അനുബന്ധിച്ച് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ തുടങ്ങിയ ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നിയമ സഹായ ക്ലിനിക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നു.
പൊതുജനങ്ങള്‍ക്ക് സൗജന്യമായി രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ ഇവിടെ നിന്നും നിയമ സഹായം ലഭിക്കും. രണ്ട് വക്കീലുമാരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് ഇവിടെ പരാതി നല്‍കുന്നതിനുള്ള സൗകര്യവുമുണ്ട്.
ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നിയമ സഹായം സാധാരണ ജനങ്ങളില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പ്രദര്‍ശന മേളയിലുള്ള സ്റ്റാളില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
ഇതിനകം ആയിരത്തോളം പേര്‍ ഈ സ്റ്റാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഡി.എല്‍.എസ്.എ യുടെ മുപ്പതോളം പാരാലീഗല്‍ വളണ്ടിയേഴ്‌സ് ഇവിടെ സഹായത്തിനായുണ്ട്. നിയമവുമായി ബന്ധപ്പെട്ട സൗജന്യ ലഘുലേഖയും പുസ്തകവും ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."