HOME
DETAILS
MAL
മങ്കടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്
backup
August 09 2016 | 22:08 PM
മങ്കട: പഞ്ചായത്തില്‍ താമസിക്കുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വ്യക്തിപരമായ വിവരങ്ങളും ആരോഗ്യ വിവരങ്ങളും രേഖപ്പെടുത്തിയ ഹെല്‍ത്ത് കാര്‍ഡ് രണ്ടു മാസത്തിനകം നല്കാന് തീരുമാനിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ പാര്ര്പ്പിക്കുന്ന ലോഡ്ജുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഹെല്‍ത്ത് കാര്‍ഡില്ലാത്തവരെ ഇനി മുതല്‍ ലോഡ്ജുകളില്‍ താമസിപ്പിക്കരുതെന്നും യോഗം തീരുമാനിച്ചു. ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനായി വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ക്യാംപുകള്‍ നടത്തും.
യോഗത്തില്‍ പ്രസിഡന്റ് എം.കെ രമണി അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണദാസ്, സിദ്ദീഖ്, സബ് ഇന്‍സ്പെക്ടര്‍ എ.എച്ച് സഫീര്‍, രത്നകുമാര്‍, ശശികുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡഡന്റ് പി. അബ്ബാസലി, മെമ്പര്‍ മുഹമ്മദ് മരക്കാര്‍, സെക്രട്ടറി പി. സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."