HOME
DETAILS
MAL
രാജ്യറാണിയുടെ ലോക്കോ എന്‍ജിന്‍ തകരാറിലായി; ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയോടി
backup
August 09 2016 | 22:08 PM
അങ്ങാടിപ്പുറം: തിരുവനന്തപുരത്തുനിന്നു 6.55ന് അങ്ങാടിപ്പുറത്തെത്തേണ്ട രാജ്യറാണി എക്‌സ്പ്രസ് കുലുക്കല്ലൂരിനും അങ്ങാടിപ്പുറത്തിനുമിടയില്‍ കുടുങ്ങി. ലോക്കോ എന്‍ജിന്റെ തകരാര്‍മൂലമാണ് ട്രെയിന്‍ കുടുങ്ങിയത്. ഇതുകാരണം ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലോടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയോടിയതു യാത്രക്കാരെ വലച്ചു.
തുടര്‍ന്നു നിലമ്പൂരില്‍നിന്നു ലോക്കോ എന്‍ജിന്‍ വന്ന ശേഷമാണ് ട്രെയിന്‍ ഓടിയത്. രാവിലെ 9.50ന് അങ്ങാടിപ്പുറത്തെത്തേണ്ട പാസഞ്ചര്‍ ട്രെയിന്‍ 11:30ഓടെയാണ് എത്തിയത്. 12.20ന് എത്തേണ്ട മറ്റൊരു ട്രെയിന്‍ 1.40നാണ് എത്തിയത്. ഇതോടെ പല യാത്രക്കാര്‍ക്കും യാത്രയ്ക്കു ബസുകളെ ആശ്രയിക്കുകയും ചെയ്തു.
ട്രെയിനുകള്‍ വൈകിയോടിയതു വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും അടക്കമുള്ള യാത്രക്കാരെ സാരമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."