HOME
DETAILS
MAL
വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്: ഇന്ന് വ്യോമയാന മന്ത്രിയുമായി ചര്‍ച്ച
backup
August 09 2016 | 22:08 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പിന്‍വലിച്ച വിമാനങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ദില്ലിയില്‍ വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടക്കും. കഴിഞ്ഞയാഴ്ച കോഴിക്കോട് എം.പി എം.കെ രാഘവന് ലോക്സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു തന്റെ വസതിയില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നു യോഗം വിളിച്ചത്.
മലബാറിലെ എം.പിമാര്‍ യോഗത്തില്‍ സംബന്ധിക്കും. കരിപ്പൂരില്‍നിന്ന് 2015 ഏപ്രില്‍ 30നാണ് റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ ജംബോ സര്‍വിസുകള്‍ നിര്‍ത്തിവച്ചത്. നവീകരണ പ്രവര്‍ത്തികള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പൂര്‍ത്തിയാകും. എയര്‍ ഇന്ത്യ, സഊദി എയര്‍ലെന്‍സ്, എമിറേറ്റ്സ് എയര്‍ എന്നിവയുടെ 52 സര്‍വിസുകളാണ് നിലവില്‍ മുടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."