അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് 'ബണ്ടില്‍ ഓഫ് ഹോപ്സ്'
കോഴിക്കോട്: കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും പുനരധിവാസവും നല്കി വരുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച 'ബണ്ടില്‍ ഓഫ് ഹോപ്സ്' കെയര്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.എം.സി.എച്ച് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സാ വിഭാഗത്തില്‍ കഴിയുന്ന 30 കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനുമാണ് ആദ്യഘട്ടത്തില്‍ കെയര്‍ കിറ്റുകള്‍ സൗജന്യമായി നല്‍കുന്നത്. ഒരു കുട്ടിയില്‍ അര്‍ബുദ രോഗം തിരിച്ചറിഞ്ഞ് ആ കുട്ടിയെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു കഴിയുമ്പോള്‍ മുതല്‍ കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും ആശുപത്രിയില്‍ വേണ്ട അവശ്യ വസ്തുക്കളെല്ലാം ഒരു കെയര്‍ കിറ്റായി നല്കുന്ന പദ്ധതിയാണ് 'ബണ്ടില്‍ ഓഫ് ഹോപ്സ്' എന്ന പേരില്‍ നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."