റേഷന്‍ വ്യാപാരികളുടെ ധര്‍ണ
കോഴിക്കോട്: റേഷന്‍ വ്യാപാരികള്‍ 14ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലേക്ക് ധര്‍ണ നടത്തും. ആറു മാസത്തെ കമ്മീഷന്‍ കുടിശ്ശിക ഓണത്തിനു മുന്‍പ് നല്‍കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കുക, വ്യാപാരികള്‍ക്ക് വേതനം നല്‍കിയെന്നുള്ള പ്രസ്താവനകള്‍ ഒഴിവാക്കുക, വാതില്‍പ്പടി വിതരണത്തില്‍ വ്യാപാരികള്‍ക്ക് യഥാര്‍ഥ തൂക്കം ലഭ്യമാക്കുക, ഗോഡൗണില്‍ തൂക്ക് മെഷീന്‍ സ്ഥാപിക്കുക, റേഷന്‍ കടകളില്‍ കംപ്യൂട്ടറും ഇപോസ് മെഷീനും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കലക്ടറേറ്റിന് മുന്നിലും കൊയിലാണ്ടി, വടകര, താമരശേരി സിവില്‍ സ്റ്റ്‌റ്റേഷന് മുന്നിലും ധര്‍ണ നടത്തുന്നത്. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അധ്യക്ഷനായി. പി. പവിത്രന്‍, കെ.പി അഷ്‌റഫ്, പുതുക്കോട് രവി, എം.എ നസീര്‍, എ. ഭാസ്‌കരന്‍, പി.വി പൗലോസ്, പി. അരവിന്ദന്‍, സുരേഷ് കറ്റോട്, പി. മനോജ്, എം.പി സുനില്‍ കുനാര്‍, പി.എ റഷീദ്, ഇ. ശ്രീധരന്‍, കെ. ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."