HOME
DETAILS
MAL
എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യസാധനങ്ങളില്‍ കൃത്രിമം കണ്ടെത്തി
backup
December 23 2018 | 04:12 AM
കരുനാഗപ്പള്ളി: എഫ്.സി.ഐ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യ സാധനങ്ങളില്‍ കൃത്രിമം കണ്ടെത്തി. സിവില്‍ സപ്ലൈസ് മാസം തോറും നടത്തുന്ന പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. സപ്ലെകോയുടെ കല്ലേലിഭാഗം മാളിയേക്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എഫ്.എസ്.എ ഗോഡൗണില്‍ ആണ് കൃത്രിമം പിടികൂടിയത്. 30 കിന്റല്‍ പുഴുക്കലരിയുടെയും, 22 കിന്റല്‍ പച്ചരിയുടെയും കുറവാണ് പരിശോധയില്‍ കണ്ടെത്തിയത്. കണക്കില്‍പ്പെടാത്ത 14 കിന്റല്‍ ഗോതമ്പ് കൂടുതലായും കണ്ടെത്തി. കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് പൊതുവിതരണത്തിനായി റേഷന്‍ കടയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് സപ്ലേകോ ഗോഡൗണില്‍ സൂക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."