മെഡിക്കല്‍ കോളജിലെ അര്‍ബുദരോഗികള്‍ക്ക് ദുരിതം: റേഡിയേഷന്‍ ചികിത്സ നിലച്ചിട്ട് ആഴ്ചകള്‍
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ അര്‍ബുദരോഗികള്‍ അനുഭവിക്കുന്ന ദുരിതവും വേദനയും കാണാതെ സര്‍ക്കാര്‍. മെഡിക്കല്‍ കോളജിന്റെ വികസനത്തിന് വേണ്ടി കോടികളുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും അര്‍ബുദ രോഗവിഭാഗത്തില്‍ റേഡിയേഷന്‍ നടത്താന്‍ സേഫ്റ്റി ഓഫിസര്‍ ഇല്ലാത്തതാണ് കടുത്ത പ്രതിസന്ധി.
മറ്റു മെഡിക്കല്‍ കോളജുകളില്‍ സേഫ്റ്റി ഓഫിസര്‍മാരുടെ തസ്തിക ധാരാളം ഉണ്ടെങ്കിലും ഒരാളെ മുളങ്കുന്നത്തുകാവിലേയ്ക്ക് മാറ്റി നിയമിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. തികഞ്ഞ അവഗണനയാണ് മെഡിക്കല്‍ കോളജിനോട് സര്‍ക്കാര്‍ പ്രകടിപ്പിയ്ക്കുന്നത്. നിരവധി അര്‍ബുധ രോഗികള്‍ ചികിത്സ ലഭിയ്ക്കാതെ മടങ്ങുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകര കാലമാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു.
അതിനിടെ സര്‍ക്കാര്‍ അവഗണനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പ്രിന്‍സിപ്പല്‍ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. അര്‍ബുദ രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക, റേഡിയേഷന്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ലിന്‍സന്‍ തിരൂര്‍ അധ്യക്ഷനായി. വിനോദ് ചേലക്കര, സുരേഷ് അവണൂര്‍, എം.എ രാമകൃഷ്ണന്‍, ബിജുകോലഴി, രാംകുമാര്‍, ജലീല്‍, ജയന്‍ മംഗലം, സുഭാഷ് വേലൂര്‍ അബിന്‍സ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."