എ.ടി.എം തട്ടിപ്പ് നടത്തിയത് നാലംഗസംഘം; നാലാമനെ തിരിച്ചറിഞ്ഞു
തിരുവന്തപുരം: തിരുവനന്തപുരത്ത് എ.ടി.എമ്മിലൂടെ പണം ചോര്‍ത്തിയ സംഭവത്തില്‍ നാലംഗസംഘമെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരുമായി ബന്ധപ്പെട്ട നാലാമാനെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. റുമേനിയന്‍ സ്വദേശിയായ ഇയോണ്‍ ഫ്ളോറിന് സംഘത്തിലെ നാലാമന്. ഗബ്രിയേല്‍ മരിയന്‍ (27), ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന് ഫ്ളോറിയന്‍ (25) എന്നിവരാണ് സംഘത്തിലെ മറ്റു മൂന്നുപേര്‍.
സംഘത്തിലെ പ്രധാനപ്രതിയായ ഗബ്രിയേല്‍ മരിയനെ കഴിഞ്ഞ ദിവസം മുംബൈ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.
എസ്.ബി.ഐയുടെ വെള്ളയമ്പലത്തെ എ.ടി.എമ്മിലാണ് തട്ടിപ്പുകാര്‍ രഹസ്യകാമറ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."