കുരുമുളക് ഇറക്കുമതി അടിയന്തിരമായി നിയന്ത്രിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി
തൊടുപുഴ: കുരുമുളക് ഇറക്കുമതി നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം. പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിയറ്റ്‌നാം കുരുമുളക് ശ്രീലങ്ക വഴി അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നത് ഗണ്യമായ രീതിയില്‍ വില കുറയുന്നതിനും ഇടയാക്കിയിട്ടുണ്ട്. കുരുമുളക് ഉത്പ്പാദനരംഗത്ത് ഉണ്ടായിട്ടുള്ള വന്‍ ഇടിവു മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഇറക്കുമതി നയം വന്‍ തിരിച്ചടിയായി മാറുകയാണ്. ഏലം, കാപ്പി, തേയില കര്‍ഷകരും സമാനരീതിയിലുള്ള ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നുണ്ട്.
രാജ്യത്താകെ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നവലിബറല്‍ നയങ്ങളാണ്. ശ്രീലങ്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉദാരമായ ഇറക്കുമതിയെ തടയുകയും, ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണമെന്നും എം പി ആവശ്യപ്പെട്ടു. തുറമുഖങ്ങളിലെ പരിശോധനകള്‍ കര്‍ശനമാക്കി ഇറക്കുമതി തടയുകയും, ഇറക്കു മതി ചെയ്യുന്ന സുഗന്ധ വ്യജ്ഞനങ്ങള്‍ വില്‍ക്കുന്നതിന് ജി എസ് ടി ഏര്‍പ്പെടുത്തണമെന്നും ജോയ്‌സ് ജോര്‍ജ് എം പി എം. പി. ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ചട്ടം 377 പ്രകാരമാണ് എം. പി. ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."