HOME
DETAILS

കല്ലടത്തണ്ണി മിച്ചഭൂമി: അളന്ന് കല്ലിട്ട് തിരിക്കല്‍ അവസാനഘട്ടത്തിലേക്ക്

  
backup
August 12 2017 | 05:08 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf


കിളിമാനൂര്‍: പള്ളിക്കല്‍ വില്ലേജിലെ കല്ലടത്തണ്ണി മിച്ചഭൂമിയില്‍ ഭൂമി അളന്ന് കല്ലിട്ട് തിരിക്കല്‍ അവസാനഘട്ടത്തിലേക്ക്. കല്ലടത്തണി വല്ലഭന്‍കോട്ടെ 14 ഏക്കര്‍ 89 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് അളന്നു തിരിക്കുന്നത്. ഭൂമിയുടെ സര്‍വേ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കി. ഭൂമി മൂന്ന് സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിച്ച് കല്ലിടുന്ന ജോലി പുരോഗമിക്കുന്നു. വി.ജോയി എം.എല്‍.എയുടെ നേതൃത്വത്തിലാണ് നടപടികള്‍ .
98 പ്ലോട്ടുകളായാണ് ഭൂമി അളന്ന് തിരിക്കേണ്ടത്. വര്‍ക്കല തഹസീല്‍ദാര്‍ രാജു ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് കല്ലിടല്‍ നടത്തുന്നത്. നിലവില്‍ പള്ളിക്കല്‍ പഞ്ചായത്ത് പരിധിയില്‍ തന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷകരായി 79 പേര്‍ ഉണ്ട്. ഇവരില്‍ അര്‍ഹരായവര്‍ക്കും, ചെങ്ങറ സമരത്തില്‍ പങ്കെടുത്ത അര്‍ഹരായവര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തഹസീല്‍ദാര്‍ എന്‍. രാജു പറഞ്ഞു.
പട്ടയവിതരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും നിലവിലുള്ള നിയമത്തിന്റെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തില്‍ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭൂമി അര്‍ഹര്‍ക്ക് വീതിച്ചുനല്‍കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണെന്നും വിഷയം മന്ത്രസഭയുടെ ശ്രദ്ധയില്‍ പെടുത്തിയതായു സ്ഥലം സന്ദര്‍ശിച്ച വി.ജോയി എം.എല്‍.എയും പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ നാസര്‍ഖാന്‍, അബുത്താലിബ് എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം, ഇല്ലെങ്കില്‍...'' ഹമാസിന് ഭീഷണിയുമായി ട്രംപ്

International
  •  12 days ago
No Image

തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മുന്നിലെത്തി തൃശൂര്‍

Kerala
  •  12 days ago
No Image

കണ്ണൂരില്‍ തെരുവു നായയെ കണ്ടു പേടിച്ചോടി കിണറ്റില്‍ വീണു മരിച്ച കുട്ടിയുടെ ഖബറടക്കം ഇന്ന്

Kerala
  •  12 days ago
No Image

20 കോച്ചുകളുമായി തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് 10 മുതല്‍

Kerala
  •  12 days ago
No Image

ഡിജിറ്റൽ തെളിവ് എവിടെ? പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ. പ്രശാന്തിന്റെ കത്ത്

Kerala
  •  12 days ago
No Image

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചത് 6 ദിനം കൊണ്ട്; ഇല്ലാതായത് പതിനായിരത്തോളം മുസ് ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; സുപ്രിംകോടതിയില്‍ വാദം കേള്‍ക്കും

Kerala
  •  12 days ago
No Image

വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

National
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-07-01-2025

PSC/UPSC
  •  12 days ago
No Image

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

Kerala
  •  12 days ago