ആകാശപ്പൂരം തീര്‍ക്കാന്‍ ഇന്ന് ഉല്‍ക്കമഴ
വാഷിങ്ടണ്‍: ഇത്തവണത്തെ പഴ്‌സീഡ് ഉല്‍ക്കമഴയ്ക്ക് ഇന്നുരാത്രി വാനം വിരുന്നൊരുക്കും. ഇരുന്നൂറോളം ഉല്‍ക്കകള്‍ വാനില്‍ തെളിയുന്ന അപൂര്‍വദൃശ്യ വിരുന്നാണ് ഇന്നു രാത്രിയുണ്ടാകുക.
ഇന്ത്യയില്‍ ഉല്‍ക്കമഴ തെളിവോടെ കാണാനാകുമെന്ന് നാസ അറിയിച്ചു. 133 വര്‍ഷം കഴിയുമ്പോള്‍ സ്വിഫ്റ്റ് ടട്ടില്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം സൂര്യനടുത്തു കൂടെ കടന്നു പോകും. ഈ വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ ബുധന്റെ ആകര്‍ഷണത്തില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും.
ഇതിനു സമീപത്തുകൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഇവ ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുന്നത്. ഇത്തവണ ഭൂമി ഇവയുടെ മധ്യത്തിലൂടെയാണു കടന്നുപോകുന്നത്.
അതിനാല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉല്‍ക്കമഴയ്ക്കാണ് ഇന്നു രാത്രി മുതല്‍ രണ്ടുദിവസം ആകാശം സാക്ഷിയാകുക. കരിമരുന്ന് പ്രയോഗത്തിനു തുല്യമായിരിക്കും ഈ ദൃശ്യചാരുത. ഇന്ത്യയിലാണ് ഏറ്റവും ഭംഗിയായി കാണാനാകുക. ഇന്ത്യയില്‍ വടക്കുകിഴക്കന്‍ ദിശയിലാണ് ഇതു കാണാനാകുക.
ലോകത്ത് കൂടുതല്‍ അണുപ്രസരണം കരുനാഗപ്പള്ളിയില്‍
കരുനാഗപ്പള്ളി: ലോകത്ത് ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള പ്രദേശം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയെന്നു കണ്ടെത്തല്‍. അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണിവിടുള്ളത്. നാച്ചുറല്‍ ബാക്ക് ഗ്രൗണ്ട് റേഡിയേഷന്‍ കാന്‍സര്‍ രജിസ്റ്റര്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
ഭാഭ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ 2007ലാണ് പഠനം തുടങ്ങിയത്. കരുനാഗപ്പള്ളി താലൂക്കിലെ 12 പഞ്ചായത്തുകളെ അണു പ്രസരണ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ചതിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. കരിമണല്‍ ശേഖരമുള്ള നീണ്ടകര, ചവറ, പന്മന, ആലപ്പാട് ഗ്രാമ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതലായി കണ്ടത്.
കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറ തെക്കുംഭാഗം പഞ്ചായത്തുകളില്‍ അണുപ്രസരണം കൂടുതലോ കുറവോ അല്ല. അതേസമയം ഓച്ചിറ, തഴവ എന്നിവിടങ്ങളില്‍ താരതമ്യേന കുറവാണ്. ഗാമാ റേഡിയേഷന്റെ ലോക ശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കെ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് എട്ടു മുതല്‍ പത്തു ശതമാനം വരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ അണു പ്രസരണമുള്ള നീണ്ടകര പഞ്ചായത്തിലിത് 76 ഇരട്ടിയാണ്. ഏകദേശം 7600 ശതമാനം വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."