HOME
DETAILS
MAL
ലൈഫ് മിഷനില്‍ കാലോചിതമായ പരിഷ്‌കാരം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
August 13 2017 | 00:08 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ പുന:സംഘടിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
ദേശീയ തലത്തില്‍ സ്വീകാര്യമായ പല വ്യവസ്ഥകളും കേരളത്തില്‍ അപ്രായോഗികമാണെന്ന് കമ്മിഷന്‍ ചൂണ്ടികാട്ടി. സാമൂഹിക-സാമ്പത്തിക അവസ്ഥകളിലുണ്ടായിട്ടുള്ള യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുള്ളതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."