പൊന്‍തൂവല്‍ എം.പി മെറിറ്റ് അവാര്‍ഡ്: രണ്ടാംഘട്ടം നാളെ
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസ്, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി കെ.സി വേണുഗോപാല്‍ എം.പി ഏര്‍പ്പെടുത്തിയ പൊന്‍തൂവല്‍ എം.പി മെറിറ്റ് അവാര്‍ഡിന്റെ രണ്ടാം ഘട്ടം അവാര്‍ഡ്ദാന ചടങ്ങ് നാളെ നടക്കും.
കായംകുളം, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ അവാര്‍ഡ് നല്‍കുന്നത്.
2006-ല്‍ ആരംഭിച്ച പരിപാടി പതിനൊന്നാമത് വര്‍ഷത്തിലേക്കു കടക്കുകയാണ്. സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഉദ്ഘാടകന്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു , ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിഭാഗങ്ങളിലെ ജനറല്‍ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുകളും, എസ്.സി.എസ്.ടി വിഭാഗത്തില്‍ എ യും എയ്ക്ക് മുകളിലേക്കുമുള്ള ഗ്രേഡുകള്‍ വാങ്ങി വിജയിച്ച പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിലെ വിജയികള്‍ക്കുമാണ് അവാര്‍ഡ്.
ദേശീയ പാതയില്‍ ഓച്ചിറയിലെ റീജന്‍സി ഹാളിലാണ് ചടങ്ങുകള്‍. വിദ്യാര്‍ത്ഥികള്‍ക്കായി ഉച്ചക്ക് ഒന്നര മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രണ്ടു മണിമുതല്‍ ആരംഭിക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സിനിമ താരങ്ങളായ മനോജ് കെ ജയന്‍, കോട്ടയം നസീര്‍, കവി മുരുകന്‍ കാട്ടാക്കട തുടങ്ങി സാഹിത്യ- സാംസ്‌കാരിക, കലാ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം അവാര്‍ഡ്ദാന ചടങ്ങ് ആരംഭിക്കും.
അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകളില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം ക്ഷണക്കത്തുകള്‍ അയച്ചിട്ടുണ്ട്. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളേയും സര്‍വ്വകലാശാല പരീക്ഷകളടക്കം മറ്റ് മേഖലകളില്‍ നേ്ട്ടങ്ങള്‍ കരസ്ഥമാക്കിയവരേയും ചടങ്ങില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."