HOME
DETAILS

പി.എച്ച്.ഡി, എല്‍.എല്‍.ബി, എം.ബി.എ...രാജസ്ഥാനിലെ മന്ത്രിമാര്‍ക്ക് യോഗ്യതകള്‍ ഏറെ

  
backup
December 26 2018 | 08:12 AM

national-rajasthan-gets-highly-qualified-cabinet-with-research-scholars-lawyers

ജയ്പൂര്‍: മൂന്ന് പി.എച്ച്.ഡിക്കാര്‍, ആറ് എല്‍.എല്‍.ബി,രണ്ട് എം.ബി.എക്കാര്‍ ഒരു എഞ്ചിനീയര്‍. ഇത് ഏതെങ്കിലുംപരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റല്ല. രാജസ്ഥാന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ യോഗ്യതാ ലിസ്റ്റാണ്. 23 അംഗ മന്ത്രി സഭയില്‍ ഇവരെ കൂടാതെ ഏഴു പേര്‍ ബിരുദധാരികളുമാണ്.

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശര്‍മ എന്നിവരാണ് എം.ബി.എ ബിരുദധാരികള്‍, ബിഡി കല്ല, രഘു ശര്‍മ, സുഭാഷ് ഗാര്‍ഗ് എന്നിവരാണ് മന്ത്രിസഭയിലെ പി.എച്ച്.ഡിക്കാര്‍. ഇതില്‍ കല്ലയ്ക്കും രഘു ശര്‍മയ്ക്കും എല്‍.എല്‍.ബിയുമുണ്ട്. രമേശ് ചന്ദ് മീണയാണ് ഏക എഞ്ചിനീയറിംഗ് ബിരുദധാരി. ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയി, ടിക്കറാം ജുല്ലി എന്നിവര്‍ എല്‍ എല്‍ ബി ബിരുദധാരികളും.

വിദ്യാഭ്യസ യോഗ്യതയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മറിച്ച് ഒരു പടി മേലെയാണെന്നും പറയാം. എല്‍.എല്‍.ബി,സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. സയന്‍സില്‍ ബിരുദം എന്നിവയാണ് ഗെഹ്‌ലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. യു.എസിലെ പന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ, ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിദ്യാഭ്യാസ യോഗ്യത. മിനിമം പത്താം ക്ലാസെങ്കിലുമുണ്ട് മന്ത്രി സഭയിലെ മറ്റംഗങ്ങള്‍ക്ക്.

കൂടാതെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇവരില്‍ പലരും.

മന്ത്രിസഭയിലെ യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്ക്ക് എതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 10 കേസുകളാണ് അശോക് ചന്ദനക്കെതിരെ ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  16 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  16 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  16 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  16 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  16 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago