HOME
DETAILS
MAL
വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി: സുഡാന്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തം, കൊര്‍ദോവയില്‍ പൊലിസ് വെടിവയ്പ്പ്
backup
December 26 2018 | 14:12 PM
കൊര്‍ദോവ: സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. പ്രസിഡന്‍ഷല്‍ പാലസിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് വെടിയുതിര്‍ത്തു.
പ്രസിഡന്റ് ഉമര്‍ അല്‍ ബാഷിറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയാണ് സമരം. വിലക്കയറ്റം, അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ്, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണമാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വന്‍ ജനാവലി തന്നെയാണ് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്നത്.
ദേശഭക്തി ഗാനവും 'സമാധാനം, സമാധാനം, കൊള്ളയ്‌ക്കെതിരെ സമാധാനം' തുടങ്ങിയ മുദ്രാവാക്യ വിളികളുമായാണ് പ്രക്ഷോഭകര്‍ തലസ്ഥാന നഗരിയായ കൊര്‍ദോവയില്‍ ഒത്തുചേര്‍ന്നത്.
പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."