HOME
DETAILS

ഐ.എസ് റിക്രൂട്ട്‌മെന്റ്; മുജാഹിദ് സംഘടനകള്‍ വഴിയെന്ന് മലയാളിയുടെ വെളിപ്പെടുത്തല്‍

  
backup
December 26 2018 | 15:12 PM

mujahid-organs-recruts-to-isis


കോഴിക്കോട്: ഇ.കെ, എ.പി കുടുംബത്തിലായിരുന്നെങ്കില്‍ ഐ.എസില്‍ എത്തുമായിരുന്നില്ലെന്നും മുജാഹിദ് സംഘടനകളില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഐ.എസില്‍ എത്താന്‍ സാധിച്ചതെന്നും മലയാളിയുടെ വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനിലാണെന്ന് കരുതപ്പെടുന്ന മലയാളിയായ അബ്ദുല്‍ റാശിദ് അബ്ദുല്ലയുടേതാണ് വെളിപ്പെടുത്തല്‍.
'ദൗലത്തുല്‍ ഇസ്‌ലാമില്‍നിന്നും മലയാളികള്‍ക്കു വേണ്ടി 92 ാം ക്ലിപ്പ്'എന്ന പേരിലാണ് ഐ.എസ് മലയാളി സംഘത്തിന്റെ നേതാവായി അന്വേഷണസംഘം പറയുന്ന അബ്ദുല്‍ റാഷിദിന്റെ ശബ്ദരേഖ ടെലഗ്രാമെന്ന സമൂഹമാധ്യമത്തിലെത്തിയത്. കേരളത്തില്‍നിന്ന് ഐ.എസിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവിധ മുജാഹിദ് സംഘടനകള്‍ വഴിയാണെന്നും റാശിദ് പറയുന്നു. ആദ്യം തീവ്രത കുറഞ്ഞ മടവൂര്‍ ഗ്രൂപ്പിലും പിന്നീട് കെ.എന്‍.എം ഗ്രൂപ്പിലും തുടര്‍ന്ന് വിസ്ഡം ഗ്രൂപ്പിലും അവസാനമായി ദമ്മാദ് സലഫി വഴിയുമാണ് ഐ.എസിലേക്ക് എത്തുന്നതെന്നാണ് അബ്ദുല്‍ റാശിദ് അബ്ദുല്ല പറയുന്നത്.

കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് സിറിയയിലും ഇറാഖിലെയും ഐ.എസ് ക്യാംപിലെത്തിയ മലയാളികളെല്ലാം ഇത്തരത്തില്‍ മുജാഹിദ് വിഭാഗം ആശയത്തില്‍നിന്ന് ഹിജ്‌റ (പലായനം) ചെയ്ത് ഐ.എസില്‍ എത്തിയവരാണെന്നും ഇയാള്‍ പറയുന്നു.
പാപ്പിനിശ്ശേരിയിലും കണ്ണൂരിലും കോഴിക്കോട്ടും നടന്ന മുജാഹിദ് സംഘടനാ ക്ലാസുകളില്‍ ജിഹാദ്, ഹിജ്‌റ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാറുണ്ട്. സുന്നികള്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ല. അവര്‍ പരമ്പരാഗത വിശ്വാസവുമായി മുന്നോട്ടുപോകുന്നവരാണെന്നും ഐ.എസിന് ഗുണം ചെയ്യുന്നത് സലഫി വിഭാഗങ്ങളുടെ പ്രവര്‍ത്തനമാണെന്നും ശബ്ദരേഖയില്‍ പറയുന്നു.

[video mp4="http://suprabhaatham.com/wp-content/uploads/2018/12/WhatsApp-Audio-2018-12-26-at-3.15.30-PM-2.mp4"][/video]

ഇതില്‍നിന്ന് പ്രചോദനം നേടിയവരാണ് ഇപ്പോള്‍ ഐ.എസില്‍ എത്തിയതെന്നും കണ്ണൂര്‍, കാസര്‍കോട്,ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് നിരവധി പേര്‍ ശാം (സിറിയ), ഇറാഖ്, ഖുറാസാന്‍ എന്നിവിടങ്ങളിലുണ്ടെന്നും റാശിദ് പറയുന്നു. ചെറുപ്പക്കാരെ കേരളത്തില്‍നിന്ന് തീവ്രവാദ സംഘത്തില്‍ എത്തിച്ചത് കാസര്‍കോട് സ്വദേശിയായ അബ്ദുല്‍ റാഷിദ് അബ്ദുല്ലയാണെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇടക്കിടെ ശബ്ദസന്ദേശങ്ങളിലൂടെ പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പുതിയ സന്ദേശം 20 മിനുട്ട് ദൈര്‍ഘ്യമുണ്ട്. ഐ.എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫി ചിന്താഗതി പുലര്‍ത്തുന്നവരാണെന്നും അഫ്ഗാനിസ്ഥാനില്‍ തന്നോടൊപ്പമെത്തിയ മലയാളികള്‍ എല്ലാവരും കേരളത്തിലെ സലഫി, മുജാഹിദ് മത പഠന ക്ലാസുകളില്‍ പങ്കെടുത്തവരാണെന്നുള്ള സ്ഥിരീകരണമാണ് ശബ്ദരേഖയിലുള്ളത്.

കെ.കെ സക്കരിയ സലാഹി എഴുതിയ 'ഐ.എസ് തീവ്രവാദികളുടെ വിദണ്ഡ വാദങ്ങള്‍ ഒരു പൊളിച്ചെഴുത്ത്' എന്ന പുസ്തകത്തിന് മറുപടിയായാണ് ശബ്ദരേഖ റാശിദ് പുറത്തുവിട്ടത്. ഐ.എസിനെതിരേ എന്ന പേരില്‍ മുജാഹിദ് സംഘടനകള്‍ കാംപയിന്‍ നടത്തുമ്പോഴും സലഫി സംഘടകള്‍ തന്നെയാണ് കേരളത്തിലെ ഐ.എസിന്റെ റിക്രൂട്ട്‌മെന്റ് എജന്‍സി എന്ന വെളിപ്പെടുത്തല്‍ മുജാഹിദ് സംഘടനകളെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  24 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago