തുടക്കം ഗംഭീരം
മെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. പതുക്കെയാണെങ്കിലും മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് ആദ്യ ദിനം രണ്ട് വിക്കറ്റ് മാത്രമേ നഷ്ടമായിട്ടുള്ളു. 215 റണ്‍സാണ് ആദ്യ ദിനം ഇന്ത്യ നേടിയത്.
അര്‍ധ സെഞ്ച്വറികളുമായി ക്യാപ്റ്റന്‍ വിരാട് കോലിയും (47) ചേതേശ്വര്‍ പുജാരയുമാണ് (68) ക്രീസില്‍. കന്നി ടെസ്റ്റ് കളിച്ച മായങ്ക് അഗര്‍വാളിന്റെയും (76) ഹനുമാ വിഹാരിയുടെയും (8) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 161 പന്തില്‍ എട്ടു ബൗണ്ടണ്ടറികളും ഒരു സിക്‌സറുമുളള്‍പ്പെട്ടതാണ് മായങ്കിന്റെ ഇന്നിങ്‌സ്. ഓസീസിന്റെ രണ്ടണ്ടു വിക്കറ്റുകളും പേസര്‍ പാറ്റ് കമ്മിന്‍സിനാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ടണ്ടു ടെസ്റ്റുകളിലും കളിച്ച ഓപണര്‍മാരെ മാറ്റിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയത്. ലോകേഷ് രാഹുലിനും മുരളി വിജയ്ക്കും പകരം മായങ്കും വിഹാരിയുമാണ് ഓപണര്‍മാരായി എത്തിയത്. രണ്ടണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം കൂടി വരുത്തിയിരുന്നു. പേസര്‍ ഉമേഷ് യാദവിനു പകരം ഓള്‍റൗണ്ടണ്ടര്‍ രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു ഓസീസ് ടീമിലും ഒരു മാറ്റമുണ്ടണ്ടായിരുന്നു. മോശം ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനു പകരം മിച്ചെല്‍ മാര്‍ഷ് ടീമിലെത്തുകയായിരുന്നു.
പരമ്പരയിലെ ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യമായ മായങ്ക്-വിഹാരി എന്നിവര്‍ മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കെയാണ് എട്ടു റണ്‍സെടുത്ത വിഹാരിയെ കമ്മിന്‍സിന്റെ ബൗളിങില്‍ ഫിഞ്ച് ക്യാച്ചിലൂടെ പുറത്താക്കിയത്. എട്ടു റണ്‍സെടുക്കാന്‍ വിഹാരിക്കു 66 പന്ത് വേണ്ടണ്ടിവരികയും ചെയ്തു.
വിഹാരി മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്ന് കരുതിയെങ്കിലും പുതുമുഖമാണെന്ന സൂചന പോലും നല്‍കാതെ മായങ്ക് ടീമിനെ മുന്നോട്ടു നയിച്ചു. ചേതേശ്വര്‍ പുജാര മായങ്ക് സഖ്യം രണ്ടണ്ടാം വിക്കറ്റില്‍ 83 റണ്‍സാണ് നേടിയത്. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ മായങ്ക് സെഞ്ച്വറി നേടുമെന്ന പ്രതീതിയുണ്ടണ്ടായെങ്കിലും ചായ സമയത്തിന് തൊട്ടുമുന്‍പ് ഓസീസ് തിരിച്ചടിച്ചു. കമ്മിന്‍സിന്റെ ബൗളിങില്‍ മായങ്കിനെ ഡൈവിങ് ക്യാച്ചിലൂടെ ടിം പെയ്ന്‍ പുറത്താക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടണ്ടാക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ പരിക്കൊന്നുമില്ലാതെ 200 കടക്കാന്‍ സഹായിച്ചത്. പുജാരയ്ക്കു കൂട്ടായി മിന്നുന്ന ഫോമിലുള്ള കോലിയെത്തിയതോടെ ഓസീസ് ബൗളര്‍മാര്‍ എറിഞ്ഞു തളരുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 92 റണ്‍സാണ് ഇരുവരും ചേര്‍ത്തത് . 200 പന്തില്‍ ആറു ബൗണ്ടണ്ടറികളോടെയാണ് പുജാര 68 റണ്‍സ് നേടിയത്. 107 പന്തില്‍ ആറു ബൗണ്ടണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."