പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കുടുംബാംഗങ്ങള്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ലത്തിഹാറില് കന്നുകാലി കച്ചവടക്കാരായ മസ്ലൂം അന്‍സാരി, ഇംതിയാസ് ഖാന് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കുടുംബാംഗങ്ങള്‍. പ്രതികളുടെ ഭാഗത്തു നിന്നുണ്ടായ ഭീഷണികള്‍ വകവയ്ക്കാതെ തങ്ങള്‍ നിരന്തരമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നീതി ലഭിച്ചത്. പ്രതികള്‍ക്കു ജാമ്യം നല്കിയാല് തങ്ങളുടെ ജീവനു തന്നെ ഭീഷണിയാണെന്നും ഇരകളുടെ കുടുംബാംഗങ്ങള്‍ ഡല്‍ഹി പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലപ്പെട്ട മസ്ലൂം അന്‍സാരിയുടെ ഭാര്യ സായിറ ബിബി, ഇംതിയാസ് ഖാന്റെ മാതാവ് നജ്മ ബിബി, ഇംതിയാസ് ഖാന്റെ പിതാവ് അസദ് ഖാന്, മസ്്ലൂം അന്‍സാരിയുടെ സഹോദരന് അഫ്സല് അന്‍സാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഇവരുടെ കേസ് നടത്തിയ മുഹമ്മദ് ഹന്ജല ഷെയ്ഖ്, അഡ്വ. സൈഫാന് ഷെയ്ഖ് എന്നിവര്‍ ആവശ്യപ്പെട്ടു.
2016 മാര്‍ച്ചില്‍ ജാര്‍ഖണ്ഡിലെ ലത്തിഹാര് ജില്ലയില്‍ കന്നുകാലി കച്ചവടക്കാരായ മസ്ലൂം അന്‍സാരി, ഇംതിയാസ് ഖാന് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ എട്ടു ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് ലത്തിഹാര് ജില്ലാ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസില്‍ മുഖ്യപ്രതിയെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ ബി.ജെ.പി നേതാവ് വിനോദ് പ്രജാപതിയെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."