ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി നാലു മുതല്‍
കണ്ണൂര്‍: ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി നാലു മുതല്‍ എട്ടുവരെ കണ്ണൂര്‍ കോട്ട മൈതാനിയില്‍ നടക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റു സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണ പ്രദേശക്കാര്‍ക്കും അഞ്ചിനും രാവിലെ ആറു മുതല്‍ രജിസ്‌ട്രേഷനും ഫിസിക്കല്‍ ടെസ്റ്റും നടക്കും.
സോള്‍ജ്യര്‍ (ജനറല്‍ ഡ്യൂട്ടി-79 ഒഴിവ്), ക്ലര്‍ക്ക് (സ്റ്റാഫ് ഡ്യൂട്ടി-1 ഒഴിവ്) പാചകക്കാരന്‍ (2 ഒഴിവ്), ഡ്രസര്‍ (3 ഒഴിവ്), ഹൗസ്‌കീപ്പര്‍ (2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സോള്‍ജ്യര്‍ (ജനറല്‍ ഡ്യൂട്ടി) വിഭാഗത്തിന് എസ്.എസ്.എല്‍.സി 45 ശതമാനം മാര്‍ക്കും എല്ലാ വിഷയത്തിലും 33 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യത വേണം.
ക്ലര്‍ക്ക് (സ്റ്റാഫ് ഡ്യൂട്ടി) വിഭാഗത്തിന് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും ആകെ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ പ്ലസ്ടുവിന് ഇംഗ്ലീഷിനും മാത്‌സ്-അക്കൗണ്ട്‌സ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നേടിയിരിക്കണം.
ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 0497 2707469.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."