'ഓസിലി'ന് പിറന്നാള്‍ സമ്മാനമായി ഓസിലിന്റെ കൈയൊപ്പ് ചാര്‍ത്തിയ ജഴ്‌സി
മലപ്പുറം: ഫുട്‌ബോളിനോടുള്ള ആരാധന മൂത്ത് മകന് ആഴ്‌സനല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ തേടി വീണ്ടണ്ടും ഓസിലിന്റെ സ്‌നേഹ സമ്മാനം. ഇന്‍സമാമിന്റെ മകന്‍ മെഹദ് ഓസിലിന്റെ ജന്മദിനത്തിനായി കുഞ്ഞ് ജേഴ്‌സി അയച്ചു കൊടുത്താണ് ക്ലബ് ഇത്തവണ ഏറ്റവും ചെറിയ ആഴ്‌സനല്‍ ആരാധകനോടുള്ള സ്‌നേഹം പങ്കുവച്ചത്.
സൂപ്പര്‍താരം ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജഴ്‌സി അയച്ചത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'എ സ്റ്റോറി ഓഫ് എ സ്‌പെഷല്‍ യങ് ഫാന്‍ ഫ്രം കേരള ' എന്ന തലക്കെട്ടില്‍ വിഡിയോയും ആഴ്‌സനല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
സമ്മാനവുമായി നില്‍ക്കുന്ന കുഞ്ഞ് മെഹദും വിഡിയോയിലുണ്ടണ്ട്. ഓസിലിനെ കാണാന്‍ സാധിക്കട്ടെയെന്ന പ്രതീക്ഷയും ഇന്‍സമാം പങ്കുവച്ചു.
മകന് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സനല്‍ തയാറാക്കിയ വിഡിയോ സഹിതമായിരുന്നു മാധ്യമങ്ങളില്‍ ഇന്‍സമാമിന്റെ ആഴ്‌സനലിനോടുള്ള ഇഷ്ടം വാര്‍ത്തയാക്കിയത്.
മെഹദ് ഓസില്‍ എന്നു കുട്ടിക്ക് പേരിട്ടിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണ്. ഇന്ത്യക്കാര്‍ക്കും മെഹദ് ഓസിലിനും എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു. ഇന്‍സമാമിനെ കുറിച്ചുള്ള ആഴ്‌സനലിന്റെ വിഡിയോ ഷെയര്‍ ചെയ്ത് ഓസില്‍ ഇങ്ങനെയാണ് പറഞ്ഞത്. ഭാര്യ ഫിദ സനം ഗര്‍ഭിണിയായപ്പോള്‍ തന്നെ ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ ഒരു ആഴ്‌സനല്‍ താരത്തിന്റെ പേര് നല്‍കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് ഇന്‍സമാം വിഡിയോയില്‍ പറയുന്നുണ്ടണ്ട്.
നാളെയാണ് കുഞ്ഞ് ഓസിലിന്റെ ജന്മദിനം. തൃശൂരിലുള്ള ആഴ്‌സനല്‍ ഫാന്‍സ് കേരളയുടെ അധികൃതരാണ് മഞ്ചേരിയിലെത്തി കുഞ്ഞ് ഓസിലിന് ജഴ്‌സി കൈമാറിയത്. ഫുട്‌ബോളിനോടാണ് ഏറെ ഇഷ്ടമെങ്കിലും അണ്ടര്‍ 19, 16 വിഭാഗത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട് ഇന്‍സമാം. മകനെ ഓസിലിനെ പോലെ ഫുട്‌ബോളറാക്കാനാണ് ആഗ്രഹമെന്നും ഇന്‍സമാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."