ഐ.എസ്.ബന്ധം: എന്‍.ഐ.എ നീക്കത്തില്‍ ദുരൂഹത
ന്യൂഡല്‍ഹി: 'അവര്‍ എന്തു സ്‌ഫോടക വസ്തുക്കളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് എനിക്കു മനസിലാകുന്നില്ല. ഞങ്ങളുടെ വീട്ടില്‍നിന്ന് അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല'-
രാജ്യത്തെ വിശിഷ്ട വ്യക്തികളെയും രാഷ്ട്രീയക്കാരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഐ.എസിന്റെ ഇന്ത്യന്‍ രൂപമായ സംഘടനയുടെ ഇന്ത്യയിലെ മേധാവിയെന്ന് ആരോപിക്കപ്പെടുന്ന മുഫ്തി മുഹമ്മദ് സുഹൈലിന്റെ സഹോദരന്‍ മുഹമ്മദ് ഉബൈദിന്റെ വാക്കുകളാണിത്.
തങ്ങള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ 15 പേര്‍ ബുധനാഴ്ച കാലത്ത് അഞ്ചോടെ ജാഫറാബാദിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും നിങ്ങളുടെ വീട് പരിശോധിക്കുക മാത്രമെ ചെയ്യുകയുള്ളുവെന്നും അവര്‍ ഉറപ്പു നല്‍കി.
പരിശോധന പൂര്‍ത്തിയാക്കി പോകാന്‍ നേരത്ത് വീട്ടില്‍ ഉപയോഗത്തിലുണ്ടായിരുന്ന ആറു മൊബൈല്‍ ഫോണും ഒരു സിം കാര്‍ഡും മെമ്മറി കാര്‍ഡുകളും ഒരു പൊട്ടിയ മൊബൈല്‍ ചാര്‍ജറും എടുത്തു.
ഇന്‍വെര്‍ട്ടര്‍ നിര്‍മിക്കുന്ന ഗോഡൗണില്‍വന്ന് ഇന്‍വെര്‍ട്ടറിന് ഉപയോഗിക്കുന്ന രണ്ട് പുഷ് ബട്ടണ്‍ സര്‍ക്യൂട്ടുകളും എടുത്തു കൊണ്ടുപോയി. പിന്നെ അവര്‍ എന്തു സ്‌ഫോടക വസ്തുക്കളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് എനിക്കു മനസിലാകുന്നില്ല. വീട്ടില്‍നിന്ന് അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും ഉബൈദ് പറഞ്ഞു.
ജാഫറാബാദില്‍ തന്നെയുള്ള 22കാരനായ സഫറിന്റെ വീട്ടില്‍ കാലത്ത് നാലരയോടെയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരെത്തിയതെന്നാണ് അദ്ദേഹത്തിന്റെ മാതാവ് ശെഹ്നാസ് പറഞ്ഞത്.
വീട്ടില്‍നിന്ന് ആരെയും പുറത്ത് പോകാനോ വീട്ടിനുള്ളിലേക്ക് ആരെയും കടത്താനോ അവര്‍ സമ്മതിച്ചില്ല.
ഒരു വര്‍ഷം മുന്‍പ് മകന്‍ മക്കയില്‍ തീര്‍ഥാടനത്തിന് പോയിരുന്നു. അവനു മറ്റു പ്രതികളെ അറിയാമായിരുന്നിരിക്കാം, പക്ഷെ അവന്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മാതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."