HOME
DETAILS

നോട്ട് നിരോധനം സമ്മര്‍ദത്തിലാക്കിയത് ഭീകരരെയെന്ന് ജെയ്റ്റ്‌ലി

  
backup
August 14, 2017 | 1:01 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a4


ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയത് കശ്മിര്‍ ഭീകരരെയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സാമ്പത്തിക രംഗത്ത് കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മിരില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ പണമാണ് ഭീകരര്‍ക്കായി എത്തുന്നത്. ഇതിന് തടയിടാന്‍ നോട്ട് നിരോധനം വഴി സഹായകമായതായി സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
കശ്മിര്‍ താഴ്്‌വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തി അസ്ഥിരമായ സാഹചര്യം സൃഷ്ടിക്കാമെന്നാണ് വിഘടനവാദികള്‍ കണക്കു കൂട്ടുന്നത്.
എന്നാല്‍ അവരുടെ ജീവിതം അടുത്ത കാലത്തായി വലിയ പ്രതിസന്ധിയിലാണ്. ഭീകരത തുടച്ചു നീക്കാന്‍ ശ്രമിക്കുന്ന കശ്മിര്‍ പൊലിസിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
രാജ്യം രണ്ടു ഭീഷണികളെയാണ് ഇന്ന് നേരിടുന്നത്. ഇതിലൊന്ന് ജമ്മുകശ്മിരില്‍ ഭീകരര്‍ നടത്തുന്ന അക്രമങ്ങളാണ്. അതിര്‍ത്തി കടുന്നുള്ള ഭീകരത രാജ്യത്തിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. രണ്ടാമത്തേത് വിവിധ സംസ്ഥാനങ്ങളിലെ മാവോവാദി സംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഒരിക്കല്‍ പോലും കശ്മിര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് സമ്മതിക്കാന്‍ പാകിസ്താന്‍ തയാറായിട്ടില്ല. കശ്മിര്‍ അവരുടെ പൂര്‍ത്തീകരിക്കാത്ത അജണ്ടയാണ്. അവര്‍ ഇന്ത്യയിലേക്ക് തുടര്‍ച്ചയായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. 1965, 1971, യുദ്ധങ്ങളും പിന്നീടുണ്ടായ കാര്‍ഗില്‍ യുദ്ധവുമെല്ലാം ഇതാണ് തെളിയിക്കുന്നത്.
കശ്മിരില്‍ ഭീകരര്‍ക്ക് സാഹയകമാകുന്ന ചില നടപടികള്‍ ഉണ്ടാകുന്നുണ്ട്.
ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തില്‍ ജനങ്ങള്‍ സുരക്ഷാ സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നത് ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്.
ജനങ്ങള്‍ സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നതുകാരണം ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കാത്തതാണ് ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ഭീകരരെ പ്രേരിപ്പിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
എന്നാല്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ മുഖാമുഖം നിലകൊള്ളുന്നതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
നമ്മുടെ സുരക്ഷാ സേനയുടെ കാര്യത്തില്‍ രാജ്യത്തിന് പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹുക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  4 minutes ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  13 minutes ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  38 minutes ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  an hour ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  an hour ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 hours ago