ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധം: ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് ശരിയായില്ല. വിധി കോടതി പുനഃപരിശോധിക്കണമെന്നും കമ്മിഷന് ചെയര്പേഴ്സന് പി. സുരേഷ് ആവശ്യപ്പെട്ടു.
കുട്ടികളെ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും അതിനു പ്രോത്സാഹിപ്പിക്കരുതെന്നുമാണു കോടതിവിധി. ഇതു ഭരണഘടന നല്കുന്ന അവകാശങ്ങളുടെയും അന്താരാഷ്ട്ര കണ്‍വന്‍ഷന്റെയും ബാലാവകാശ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് എല്ലാ പൗരന്മാര്ക്കും സമാധാനപരമായി സംഘടിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള അവകാശമുണ്ട്.
ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് എല്ലാ പൗരന്മാര്ക്കും വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാനുള്ള അവകാശവുമുണ്ട്. രാജ്യത്തെ പൗരന്മാര് എന്ന നിലയ്ക്ക് ഈ മൗലികാവകാശങ്ങള്‍ കുട്ടികള്‍ക്കു നിഷേധിക്കരുതെന്നും പി. സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."