മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നു
സുല്‍ത്താന്‍ ബത്തേരി: കര്‍ണ്ണാട-തമിഴ്നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ചില്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധന.
ഈ വര്‍ഷം ഇതുവരെ 107 മയക്കുമരുന്ന് കേസുകളാണ് റെയ്ഞ്ചില്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇത് 2017ല്‍ 72ഉം 2016ല്‍ 28 കേസുകളായിരുന്നു. ഇത്തരം കേസുകളില്പെടുന്നത് 30 വയസിന് താഴെ പ്രായുള്ളവരാണെന്നാണ് എക്സൈസ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ ഏറെയും വിദ്യാര്‍ഥികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതേസമയം അബ്കാരി കേസുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 156 കേസുകളാണ് എടുത്തിരിക്കുന്നത്. ഇത് 2017ല്‍ 497ഉം 2016ല്‍ 366ഉം ആയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും അധികം ലഹരിമരുന്നുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വില്പന ഏറെയും നടക്കുന്നത്. വില്‍പ്പനക്കാരും ഉപഭോകാതാക്കളും തമ്മില്‍ തിരിച്ചറിയുന്നതിന്നായി ചില ചിഹ്നങ്ങളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാരില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധചെലുത്തണമെന്നാണ് എക്സൈസ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."