ഇന്നലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയത് 157 ഹജ്ജ് യാത്രികര്‍
ആലുവ: ഹജ്ജ് ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയത് 157 യാത്രക്കാര്‍.
കണ്ണൂര്‍ ആലപ്പി ട്രെയിനില്‍ 30 ഹാജിമാരും മംഗള , ജനശതാബ്ദി എന്നിവയില്‍ 20 വീതവും പരശുറാമില്‍ 70 ഉം നേത്രാവതിയില്‍ 12 ഉം ഏറനാടില്‍ അഞ്ചും യാത്രികരാണെത്തിയത്. സ്റ്റേഷനിലെത്തിയ യാത്രികരെ സേവനകേന്ദ്രത്തിലെ വളണ്ടിയര്‍മാര്‍ സ്വീകരിച്ച് പ്രത്യേക വാഹനങ്ങളില്‍ ക്യാമ്പിലെത്തിച്ചു.
ഹജ്ജ് യാത്രയയപ്പ്
പെരുമ്പാവൂര്‍: സൗത്ത് വല്ലം ജമാഅത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് സൗത്ത് വല്ലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ പൗരസമിതിയുടെ സജീവപ്രവര്‍ത്തകരായിരുന്ന എന്‍.എം സലിം, എം എ. ഖാലിദ് ജമീല ബീരാകുഞ്ഞ് എന്നിവരെ അനുസ്മരിച്ചു.
ജമാഅത്ത് ഖത്തീബ് ഷാഹുല്‍ ഹമീദ് അന്‍വരി ഉദ്ഘാടനം ചെയ്തു. ഹാജി മുഹമ്മദ് വെട്ടത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി.കെ സെയ്തുമുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."