ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം പുനഃരാരംഭിച്ചു
ഷില്ലോങ്: മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുനഃരാരംഭിച്ചു.രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡിഷ ഫയര്‍ സര്‍വീസിലെ 21 അംഗ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഖനിയില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിനായി ശക്തിയേറിയ പമ്പുകളുമായാണ് സംഘം എത്തിയത്.
20 ഹൈ പവര്‍ പമ്പുകള്‍ ചീഫ് ഫയര്‍ ഓഫീസര്‍ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മേഘാലയയിലെത്തി. മിനുട്ടില്‍ 1600 ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ ശേഷിയുള്ളതാണ് ഓരോ പമ്പുകളും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം സഹായം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ മേഘാലയയില്‍ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ സഹായം ആവശ്യപ്പെട്ടത് ഇപ്പോള്‍ മാത്രമാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ സര്‍വീസ് ബി.കെ ശര്‍മ പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി പ്രാദേശിക അധികൃതരായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ ഖനിയില്‍ നിന്ന് വെള്ളം വറ്റിക്കാന്‍ ശക്തിയേറിയ പമ്പില്ലാത്തതു മൂലം സാധിച്ചിരുന്നില്ല. മേഘാലയയില്‍ പമ്പ് ഇല്ലാത്തതിനാല്‍ മറ്റ് ഇടങ്ങളില്‍ നിന്ന് എത്തിക്കാന്‍കേന്ദ്രത്തിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭ്യമാക്കുന്നതിന് നേരിട്ടു. അതുവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."