എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ നാളെ 35 കേന്ദ്രങ്ങളില്‍
മലപ്പുറം: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ നാളെ ജില്ലയിലെ 35 കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ നടക്കും. പരിപാടിയില്‍ മതപണ്ഡിതന്‍മാരും സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തഉ സംസാരിക്കും. കാംപയിന്‍ കാലയളവില്‍ വര്‍ഗീയതയ്‌ക്കെതിരേ എല്ലാ വിഭാഗം ജനങ്ങളുമായും സഹകരിച്ചു സൗഹൃദ കൂട്ടായ്മകള്‍, സെമിനാറുകള്‍, നാട്ടുമുറ്റം, രചനാ മത്സരങ്ങള്‍, ക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
യോഗത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനായി. ഹാഷിറലി ശിഹാബ് തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, നിയാസലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ജഅ്ഫര്‍ ഫൈസി, ഉമര്‍ ദാരിമി, ബഷീര്‍ മൗലവി, ഫാറൂഖ് കരിപ്പൂര്‍, ശാഫി മാസ്റ്റര്‍, നൗഷാദ് ചെട്ടിപ്പടി, ഫാറൂഖ് ഫൈസി, അനീസ് ഫൈസി, റാസി ബാഖവി, ജലീല്‍ വേങ്ങര, മുഹമ്മദലി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."