HOME
DETAILS

ഗഡ്കരിക്ക് പി.കെ ബിജു എം.പിയുടെ കത്ത്

  
backup
August 14 2017 | 03:08 AM

%e0%b4%97%e0%b4%a1%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%81-%e0%b4%8e%e0%b4%82-%e0%b4%aa


പാലക്കാട്: ദേശീയപാതയിലെ മണ്ണുത്തി-വടക്കഞ്ചേരി റീച്ചില്‍ കൂട്ടിച്ചേര്‍ത്ത പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പി.കെ ബിജു എം.പി ദേശീയപാതയുടെ ചുമതലയുള്ള ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി.
ദേശീയപാത നിര്‍മാണം സംബന്ധിച്ച് ജനങ്ങളുടെ പരാതികളും, നിര്‍മാണത്തിലെ അശാസ്ത്രീയതയും പൂര്‍ണമായും പരിഹരിക്കുന്നതിന് പി.കെ ബിജു എം.പിയുടെ നിര്‍ദേശപ്രകാരം ജനപ്രതിനിധികളും, ജില്ലാ കലക്ടറും, ദേശീയപാത അതോറിറ്റി അധികൃതരും, കെ.എം.സി പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം മണ്ണുത്തി-വടക്കഞ്ചേരി റീച്ചില്‍ പരിശോധന നടത്തുകയും, പുതിയ പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെയും തുടങ്ങാത്തതിനെ തുടര്‍ന്നാണ് എം.പി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്. വടക്കഞ്ചേരി റോയല്‍ ജങ്ഷനില്‍ ജനങ്ങളുടെ ആവശ്യമനുസരിച്ച് അടിപ്പാത ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, പന്നിയങ്കരയിലും വാണിയമ്പാറയിലും സര്‍വീസ് റോഡുകളും, യുടേണ്‍ ഫെസിലിറ്റിയും, പന്തലാംപാടം മേരിമാത എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, നീലിപ്പാറയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, കൊമ്പഴയില്‍ ഓവര്‍ പാസ്, ഇരുമ്പ് പാലത്ത് വീടുകളിലേക്കുള്ള റോഡ്, വഴക്കുമ്പാറയില്‍ ജലസേചന കനാലുകളുടെ നവീകരണവും സര്‍വീസ് റോഡുകളും, ചുവന്ന മണ്ണില്‍ സര്‍വ്വീസ് റോഡ്, കല്ലിടുക്കില്‍ സര്‍വ്വീസ് റോഡ്, പട്ടിക്കാട് ജങ്ഷനില്‍ വാഹനങ്ങള്‍ക്ക് പോകാവുന്ന അടിപ്പാത, മുളയം ജങ്ഷനില്‍ അടിപ്പാത എന്നിവയാണ് കൂട്ടിച്ചേര്‍ത്ത പ്രധാന പദ്ധതികള്‍.
ഓരോ ജങ്ഷനിലും ജലസേചന കനാലുകളും, പ്രകൃതിദത്ത അരുവികളും സംരക്ഷിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വാണിയമ്പാറയില്‍ വനംവകുപ്പില്‍ നിന്ന് അനുമതി നേടുന്നതിനുളള നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്രയും കൂട്ടിച്ചേര്‍ത്ത പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് എം.പി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്. കാലവര്‍ഷത്തില്‍ ഗതാഗത യോഗ്യമല്ലാതായ മണ്ണുത്തി-വടക്കഞ്ചേരി റീച്ചില്‍ അടിയന്തിരമായി പുനരുദ്ധാരണ പ്രവൃത്തി നടപ്പിലാക്കണമെന്നും എം.പി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ദേശീയപാതയിലെ മണ്ണുത്തി-വടക്കഞ്ചേരി റീച്ചിലെ നിര്‍മാണം സംബന്ധിച്ച് ജനങ്ങളുടെ പരാതികളും, നിര്‍മാണത്തിലെ അശാസ്ത്രീയതയും പൂര്‍ണമായും പരിഹരിക്കുന്നതിന് പി.കെ ബിജു എം.പി ഇടപെടുകയും, കഴിഞ്ഞ ഡിസംബര്‍ 23ന് തൃശൂര്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. യോഗത്തില്‍ വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയപാതയില്‍ നിര്‍മാണം സംബന്ധിച്ച് പരാതികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീരുമാനിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  24 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago