ബില്‍ഡിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ വനിതാ സമ്മേളനം നടത്തി
പാലക്കാട്: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി രാജ്യത്ത് ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന യാഥാര്‍ഥ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് പറഞ്ഞു. ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പാലക്കാട് ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അങ്കണവാടികള്‍ ആവിഷ്‌കരിച്ചതും, കുടുംബശ്രീ നടപ്പാക്കിയതും ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ച് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തളര്‍ത്തുന്ന സമീപനമാണ് ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്.
ഇത്തരം തൊഴിലാളി വിരുദ്ധ സമീപനങ്ങളെ ചെറുക്കാന്‍ തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്ന് ലാലി വിന്‍സെന്റ് അഭ്യര്‍ഥിച്ചു.
സരസ്വതി രാമചന്ദ്രന്‍ അധ്യക്ഷയായി. പി.എം മുഹമ്മദ് ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി പ്രമേയങ്ങള്‍ എ. രാമസ്വാമി അവതരിപ്പിച്ചു. ദേശീയ അത്‌ലറ്റ് പി.യു ചിത്ര, പരിശീലകന്‍ സിജിന്‍, വിക്‌ടോറിയ കോളജ് വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗജ എന്നിവരെ ആദരിച്ചു. ക്യാഷ് അവാര്‍ഡും നല്‍കി.
വി.കെ. ശ്രീകണ്ഠന്‍, മുന്‍. എം.പി വി.എസ് വിജയരാഘവന്‍, മുന്‍. എം.എല്‍.എ കെ.എ. ചന്ദ്രന്‍, സി ചന്ദ്രന്‍, ടി.വി. പുരം രാജു, ശാന്താ ജയറാം, കെ.ഐ. കുമാരി, പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി. സംഗീത, രാജേശ്വരി ജയപ്രകാശ്, എം. ഹരിദാസ്, കെ.എം. സിദ്ദിഖ്, പി.വി. മുഹമ്മദാലി, കെ.വി. ഗോപാലകൃഷ്ണന്‍, മീനാക്ഷിക്കുട്ടി സംസാരിച്ചു. ഗീതാ പ്രകാശ് സ്വാഗതവും വി. പ്രീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."