HOME
DETAILS
MAL
ദലിത് യുവാവിന്റെ കസ്റ്റഡി മരണം; മനുഷ്യാവകാശ കമ്മിഷന് നോട്ടിസയച്ചു
backup
December 28 2018 | 18:12 PM
ലഖ്നൗ: അംറോഹ ജില്ലയില്‍ പൊലിസ് കസ്റ്റഡയില്‍ ദലിത് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന് നോട്ടിസയച്ചു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷന് സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് നാല് ആഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ധനോര മന്ദി പൊലിസ് സ്റ്റേഷനില്‍ ബുധനാഴ്ചയാണ് ബാലകൃഷ്ണന് (30) എന്ന ദലിത് യുവാവ് പൊലിസ് കസ്റ്റഡയില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഡിസംബര്‍ 23ന് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണനെ പൊലിസ് കസ്റ്റഡയിലെടുത്തത്. മോചനത്തിനായി പൊലിസ് അഞ്ച് ലക്ഷം ആവശ്യപ്പെട്ടെന്നും നല്കാന് സാധിക്കാത്തതിനാല്‍ പൊലിസ് കൊലപ്പെടുത്തുകയായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."