ഉണര്‍വിന്റെ താങ്ങില്‍ ഒരൂ കൂട്ടം മനുഷ്യര്‍
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്തും ചാലിശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ഉണര്‍വ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിരാലം ഭരായ ഒരു കൂട്ടം മനുഷ്യജീവിതങ്ങള്‍ സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുന്നു. അരക്കു താഴെ തളര്‍ന്ന പാരാ പ്ലീജിയ രോഗികളുടെ സമഗ്രമായ ജീവിത പുരോഗതിയാണ് ഉണര്‍വ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മാസത്തില്‍ ഒരു തവണ ചാലിശ്ശേരി സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പരിശീലനം നല്‍കുകയും, വില്‍പന നടത്തി വരികയും ചെയ്യുന്നു. പിന്നീട് അവരവരുടെ വീട്ടുകാരും ടെസഹായത്തോടെ ഉണ്ടാക്കുന്ന വസ്തുക്കള്‍ സന്നദ്ധ സേവനത്തിലൂടെ വില്‍പന നടത്തി അതിലൂടെ ലഭിക്കുന്ന വരുമാനം രോഗികള്‍ക്ക് നല്‍കി വരികയാണ്.
പേപ്പര്‍, പേന, മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍, സോപ്പ് പൊടി, ഫ്‌ലവര്‍വേസ്, റബര്‍ ബാന്റ് പായ്ക്കറ്റിങ്, വിവിധ തരം ഓയിലുകളുടെ നിര്‍മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ക്യാംപില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ അവിടെ തന്നെ വില്‍പന നടക്കുന്നു എന്നതും ഇവര്‍ക്ക് ആത്മവിശ്വാസം പകരുന്നു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, നാഗലശേരി, ചാലിശേരി പഞ്ചായത്തുകളിലെ ഇരുപതോളം വരുന്ന പാരാ പ്ലീജിയ രോഗികള്‍ക ഈ മാതൃകാ പദ്ധതിയുടെ ഭാഗമായി വരുമാന ദായകരായി മാറുകയാണ്. ക്യാംപ് സന്ദര്‍ശിക്കുന്നതിനും, ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും നിരവധി പേര്‍ എത്തുന്നതും രോഗികള്‍ക്ക് ആശ്വാസം പകരുന്ന അനുഭവമായി മാറുകയാണ്. ഓരോ അംഗങ്ങളുടെയും ഉല്‍പന്നങ്ങള്‍ വില്‍പന നടത്തി സംഖ്യ വീതിച്ച് നല്‍കുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്തംഗം സി.കെ ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഇ. സുഷമ അധ്യക്ഷയായി. കെ.കെ ബാലന്‍ സംസാരിച്ചു. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നഴ്‌സുമാരായ റീജ സ്വാഗതവും മേരിക്കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."