HOME
DETAILS
MAL
പടക്കങ്ങള്‍ പിടിച്ചെടുത്ത് തീവ്രവാദികളായി പ്രഖ്യാപിക്കുന്നത് അപക്വമെന്ന് മെഹ്ബൂബ മുഫ്തി
backup
December 28 2018 | 18:12 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് സലഫി പ്രത്യയശാസ്ത്രമാണെന്ന് അസമില്‍നിന്നുള്ള ലോക്സഭാ എം.പിയും എ.ഐ.യു.ഡി.എഫ് നേതാവുമായ ബദറുദ്ദീന്‍ അജ്മല്‍. കഴിഞ്ഞദിവസം മുത്വലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബദറുദ്ദീന്‍ അജ്മല്‍ ഇക്കാര്യം ആരോപിച്ചത്. മുത്വലാഖ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ബി.ജെ.പി എം.പി മീനാക്ഷി ലേഖിയെ ഖണ്ഡിച്ച് കൊണ്ട് സംസാരിക്കവെയാണ്, ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം സലഫി വിഭാഗത്തിനാണെന്നും ഞങ്ങള്‍ ഈ വിഭാഗത്തെ പിന്തുടരുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞത്.
അതേസമയം ബദറുദ്ദീന്‍ അജ്മലിന്റെ പരാമര്‍ശത്തെ ശക്തമായി അപലപിച്ച് കൊണ്ട് മൗലാന വഹീദുദ്ദീന്‍ ഖാന്, മുഫ്തി മുകര്‍റം, ഡോ. സഫറുല്‍ ഇസ്ലാം ഖാന്, ഡോ. തസ്ലീം റഹ്മാനി എന്നിവര്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."