ഹരിയാനയില്‍ ഭരണത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ്
ചണ്ഡിഗഡ്: ഹരിയാനയില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ ആറ് മണിക്കൂറുകള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ്. അടുത്തവര്‍ഷം ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഭൂപേന്ദ്ര ഹൂഡയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നടത്തിയത്.
വയോജനങ്ങളുടെ പെന്‍ഷന്‍ 2,000 രൂപയില്‍നിന്ന് 3,000 ആയി ഉയര്‍ത്തുമെന്നും വൈദ്യുതി ചാര്‍ജ് 12 മണിക്കൂറിനുള്ളില്‍ പകുതിയായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. ഇതിനുപിന്നാലെ ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും ഇത് പിന്തുടര്‍ന്നു. അസമിലെ എട്ട് ലക്ഷത്തോളം കര്‍ഷകരുടെ 600 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഗുജറാത്തില്‍ കര്‍ഷകരുടെ ക്ഷേമത്തിനായി 650 കോടി രൂപ വകയിരുത്തുകയും ചെയ്തു. അതിനിടെ കര്‍ഷകര്‍ക്കായി കേന്ദ്രം വന്‍പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കര്‍ഷകര്‍ക്കായുള്ള പുതിയ പദ്ധതികള്‍ ജനുവരി അഞ്ചിന് മുന്‍പ് പ്രഖ്യാപിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."