HOME
DETAILS
MAL
ക്രീമിയയിലെ റഷ്യന്‍ സുരക്ഷാവേലി നിര്‍മാണം പൂര്‍ത്തിയായി
backup
December 28 2018 | 19:12 PM
കീവ്: ഉക്രൈനുമായുള്ള നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെ ക്രീമിയയില്‍ റഷ്യ നിര്‍മിക്കുന്ന സുരക്ഷാമതിലിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ഉക്രൈനുമായി ചേര്‍ന്ന് 60 കിലോമീറ്റര്‍ നീളത്തിലാണ് വന്‍സുരക്ഷാ സംവിധാനങ്ങളോടെ അതിര്‍ത്തിവേലി നിര്‍മിച്ചിരിക്കുന്നത്.
മുള്ളുകമ്പികള്‍ കൊണ്ടു നിര്‍മിച്ച വേലിയില്‍ നൂറിലേറെ സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഉക്രൈനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയാനായാണ് സുരക്ഷാ വേലി നിര്‍മിച്ചിരിക്കുന്നതെന്ന് റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ എഫ്.എസ്.ബി വൃത്തങ്ങള്‍ പറഞ്ഞു.
2014 മാര്‍ച്ചിലാണ് ഉക്രൈന്റെ ഭാഗമായ ക്രീമിയ റഷ്യന്‍ സൈന്യം പിടിച്ചടക്കിയത്. ക്രീമിയയില്‍ ഭൂരിപക്ഷം പേരും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്. പ്രദേശം ആക്രമിച്ചു കീഴടക്കിയ റഷ്യയുടെ നടപടിക്കെതിരേ വന്‍ രാജ്യാന്തര വിമര്‍ശനമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."